കൊതമംഗലം എസ്എച്ച്ഒയ്ക്ക് എതിരായ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലും ഭീഷണിപ്പെടുത്തലും സംബന്ധിച്ച കേസിൽ പ്രതി അർജുൻ ആയങ്കിയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് കോതമംഗലം കോടതി പ്രതിയെ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തലേദിവസം കോതമംഗലത്തെ ഒരു റിസോർട്ടിൽ നിന്നും ദുരൂഹമായ സാഹചര്യത്തിലാണ് അർജുൻ ആയങ്കിയെയും ഒപ്പമുണ്ടായിരുന്നവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിലുള്ള വിരോധം നിമിത്തമാണ് പ്രതി പോലീസുദ്യോഗസ്ഥനെതിരെ ഭീഷണി മുഴക്കിയത്.
“കാക്കിയിട്ട് പെൻഷൻ വാങ്ങിപ്പിക്കില്ല” എന്ന തരത്തിലുള്ള പരസ്യമായ ഭീഷണിയാണ് പ്രതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ ഭീഷണി പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾ ആവർത്തിക്കുകയുണ്ടായി.
ഈ കേസ് അന്വേഷണച്ചുമതലയുണ്ടായിരുന്ന ഊന്നുകൽ സിഐയെയും പ്രതി സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലും അർജുൻ ആയങ്കിക്കെതിരെ ഔദ്യോഗികമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

