കോട്ടയം നഗരത്തിന്റെ വികസന മുന്നേറ്റ ലക്ഷ്യമിട്ട് പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കി നഗരസഭ. നെഹ്റു സ്റ്റേഡിയം നവീകരണം, തിരുനക്കര ബസ് സ്റ്റാൻഡ് പുനർവികസനം, നാഗമ്പടം സ്റ്റാൻഡ് കോംപ്ലക്സ്, മുനിസിപ്പൽ ഓഫിസ് മന്ദിരം, കച്ചേരിക്കടവ് ടൂറിസം ഹബ് നവീകരിക്കൽ തുടങ്ങിയ നിർണായക പദ്ധതികൾക്കാണ് പ്രാഥമികരൂപം നൽകിയിട്ടുള്ളത്.
പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ചർച്ചകൾ നടത്തിയതായി നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ വ്യക്തമാക്കി. സ്റ്റിയറിങ് കമ്മിറ്റിയുടെ പരിഗണനയിൽ എത്തിയ ഈ പദ്ധതികൾ വരുന്ന 19നു നടക്കുന്ന കൗൺസിൽ യോഗത്തിൽ ഔദ്യോഗികമായി ചർച്ചയ്ക്ക് എടുക്കും.
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ‘അർബൻ ചലഞ്ച് ഫണ്ട്’ പദ്ധതിയെ അടിസ്ഥാനമാക്കിയാണ് നഗരവികസനവും അടിസ്ഥാന സൗകര്യ വിപുലീകരണവും ലക്ഷ്യമിട്ടുള്ള പ്രൊജക്ടുകൾ തയ്യാറാക്കിയിരിക്കുന്നത്. മൊത്തം പദ്ധതിച്ചെലവിന്റെ 25 ശതമാനം തുകയും കേന്ദ്ര സർക്കാർ ലഭ്യമാക്കും.
രാജ്യവ്യാപകമായി ഒരു ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമെ സർക്കാർ ഗ്രാന്റുകൾ, പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി), സിഎസ്ആർ ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി ആവശ്യമായ തുക കണ്ടെത്താനാണ് നഗരസഭയുടെ നീക്കം.
മൂന്ന് ഘട്ടങ്ങളിലായി വികസനം
അഞ്ച് വർഷക്കാലംകൊണ്ട് പൂർത്തീകരിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. * ഒന്നാംഘട്ടം: നഗരത്തിൽ മൾട്ടിലെവൽ പാർക്കിങ് സൗകര്യം ഉൾപ്പെടെയുള്ള 12 പ്രധാന പദ്ധതികൾ.
* രണ്ടാംഘട്ടം: വടവാതൂർ കൺവൻഷൻ സെന്റർ അടക്കമുള്ള 10 പദ്ധതികൾ.
* മൂന്നാംഘട്ടം: താഴത്തങ്ങാടി പൈതൃക റോഡ് വികസനം ഉൾപ്പെടെയുള്ള 10 പദ്ധതികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

