ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചിങ്ങ മാസ പൂജകൾക്കായി നട തുറന്നു.
ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിച്ചു.
പുതുവർഷ ദിനമായ നാളെ ചിങ്ങ മാസം ഒന്നിന് രാവിലെ 5 മണിക്കു മാത്രമായിരിക്കും ഭക്തർക്ക് ദർശനത്തിനായി അനുമതി നൽകുക. ചിങ്ങം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്നതിനുള്ള ‘ഉൾക്കഴകം’ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും സന്നിധാനത്ത് നടക്കും.
കൂടാതെ, ചിങ്ങം 1 മുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിക്ക് മുന്നിൽ പടിപൂജയും ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

