കേരളാ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രസ്താവന ഉടൻ പിൻവലിച്ച് വിസി മാപ്പ് പറയണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തെരുവിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആർഎസ്എസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിസിയുടെ വിവാദ പരാമർശം.
“അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്” എന്നായിരുന്നു ഡോക്ടർ മോഹനൻ കുന്നുമ്മൽ പ്രസംഗിച്ചത്. ഈ പ്രസ്താവനയ്ക്കെതിരെ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നാളെ കേരളാ സർവകലാശാലയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. വിസിയുടെ പരാമർശം തികച്ചും നിലവാരമില്ലാത്തതാണെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ വ്യക്തിയും വിമർശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

