കണ്ണൂർ ജില്ലയിലെ കീഴൂർ കടപ്പുറത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. കാലിന് മുടന്തുള്ള നായയുടെ ആക്രമണത്തിൽ നാല് മത്സ്യത്തൊഴിലാളികളും മൂന്ന് കുട്ടികളുമാണ് പരുക്കേറ്റത്.
ഇവരെ ഉടൻതന്നെ കാസർഗോഡ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നായയെ പിടികൂടാനായി പ്രദേശത്തെ യുവാക്കൾ സംഘടിച്ച് കീഴൂർ കടപ്പുറം ഹാർബറിന് സമീപം വ്യാപകമായ തിരച്ചിൽ നടത്തി.
ഇതിനിടയിൽ നായയെ പിടികൂടാൻ ശ്രമിച്ച മറ്റൊരു യുവാവിനും കടിയേൽക്കുകയുണ്ടായി. നായ ഇപ്പോഴും പ്രദേശത്ത് തുടരാൻ സാധ്യതയുള്ളതിനാൽ കുട്ടികളും നാട്ടുകാരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
നായയെ സ്വയം പിടികൂടാൻ ശ്രമിക്കാതെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുന്നതാണ് സുരക്ഷിതം.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തി നായയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

