വന്ദേമാതരം ഇന്ന് കേവലം ഒരു ഗീതം മാത്രമല്ലെന്നും, മറിച്ച് സംഘപരിവാറിന്റെ രാഷ്ട്രീയ ആയുധമായി മാറിയിട്ടുണ്ടെന്നും സിപിഐഎം നേതാവ് എം. സ്വരാജ്.
താൽപ്പര്യമില്ലാത്തവരെ ഉന്മൂലനം ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. നിഷ്ഠൂരമായ കൊലപാതകങ്ങൾക്ക് ഇരയാക്കുന്നതിന് മുൻപ് വർഗീയവാദികൾ ഇഹ്സാൻ ജാഫ്രിയോട് ആവശ്യപ്പെട്ടത് വന്ദേമാതരം ആലപിക്കാനായിരുന്നു.
പ്രായമേറിയ ഇഹ്സാൻ ജാഫ്രി സ്വന്തം ജീവൻ ബലിനൽകി ചെറുത്തുനിന്ന അതേ വർഗീയവാദികളുടെ കൽപനകൾക്ക് മുന്നിലാണ് കോൺഗ്രസ് ഇപ്പോൾ സാഷ്ടാംഗം പ്രണമിച്ചിരിക്കുന്നതെന്ന് എം. സ്വരാജ് വിമർശിച്ചു.
മതനിരപേക്ഷ ഇന്ത്യയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ശക്തികൾക്ക് മുന്നിലാണ് ഈ കീഴടങ്ങൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

