സംസ്ഥാനത്ത് കനത്ത മഴയും ചിലയിടങ്ങളിൽ വെള്ളക്കെട്ടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും, തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ മഴയുടെ അളവിൽ ഗണ്യമായ കുറവ്. കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള കാലവർഷ സീസണിൽ സാധാരണ ലഭിക്കേണ്ട
മഴയിൽ 22 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയുടെ ലഭ്യതയിൽ വലിയ അന്തരമാണ് ഉള്ളത്.
ആകെ ഏഴ് ജില്ലകളിൽ മഴ കുറഞ്ഞതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്ന മഴക്കുറവ് അനുഭവപ്പെട്ടിരിക്കുന്നത് വയനാട്ടിലാണ് (51 ശതമാനം).
ഇടുക്കി ജില്ലയിൽ 44 ശതമാനം മഴയുടെ കുറവാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതേസമയം, ചില ജില്ലകളിൽ സ്ഥിതി വ്യത്യസ്തമാണ്.
പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് ശതമാനം അധികം മഴ ലഭിച്ചിട്ടുണ്ട്. ഈ വർഷം സാധാരണയേക്കാൾ കുറഞ്ഞ മഴയ്ക്കേ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
എങ്കിലും, ജൂലൈ അവസാനവാരത്തിലും ആഗസ്റ്റ് ആദ്യവാരത്തിലും ലഭിച്ച തീവ്രമഴയാണ് നിലവിലുള്ള വലിയ തോതിലുള്ള മഴക്കുറവിനെ ഒരു പരിധി വരെ പിടിച്ചുനിർത്താൻ സഹായിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

