ഓൺലൈൻ സ്ട്രീമിംഗ് രംഗത്ത് പുതിയ ചുവടുവെപ്പുമായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം രംഗത്ത് സാന്നിധ്യം അറിയിക്കുന്നു. മലയാളത്തിനപ്പുറത്തേക്ക് തങ്ങളുടെ സ്ട്രീമിംഗ് സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഒരേസമയം ‘കാട്ടാളൻ’ എന്ന ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
പ്ലാറ്റ്ഫോമിന്റെ തമിഴ്, കന്നഡ ഭാഷകളിലേക്കുള്ള ആദ്യ ഡബ്ബിംഗ്- റിലീസ് സംരംഭമാണിത്. വിവിധ ഭാഷകളിലെ കഥകളെ ഒരേപോലെ സ്വീകരിക്കുന്ന പ്രേക്ഷകതാൽപര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മലയാളം കോണ്ടെന്റുകൾക്ക് കൂടുതൽ വിപണികൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
‘കാട്ടാളന്റെ’ തമിഴ്, കന്നഡ റിലീസുകളിലൂടെ ഈ സമീപനമാണ് പ്ലാറ്റ്ഫോം നടപ്പിലാക്കുന്നത്. ഇതിലൂടെ മലയാളത്തിൽ നിന്നുള്ള ഒരു കഥ അതത് ഭാഷകളിലെ പ്രേക്ഷകർക്ക് അവരുടെ സ്വന്തം ഭാഷയിൽ ആസ്വദിക്കാൻ സാധിക്കും.
മാസ് ആക്ഷൻ രംഗങ്ങൾ, ശക്തമായ പ്രകടനങ്ങൾ, മികച്ച സംഗീതം എന്നിവയിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഐവറി കാർട്ടൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘കാട്ടാളൻ’, അധികാരത്തിനും നിയന്ത്രണത്തിനും പ്രതികാരത്തിനും അതിജീവനത്തിനുമായി ഏറ്റുമുട്ടുന്ന വിവിധ ശക്തികളുടെ കഥയാണ് ദൃശ്യവൽക്കരിക്കുന്നത്.
ദയയ്ക്ക് അൽപ്പംപോലും ഇടമില്ലാത്ത, കരുത്തും അതിജീവനവും മാത്രം നിർണായകമാകുന്ന ഒരു ലോകത്തേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൈപിടിച്ചുയർത്തുന്നത്. ചിത്രത്തിൽ ആന്റണി (പെപ്പെ) വർഗീസ്, സുനിൽ, കബീർ ദുഹാൻ സിംഗ്, ദുഷാര വിജയൻ, പോൾ ജോർജ്, ഷെരീഫ് മുഹമ്മദ്, രവി ബസ്രൂർ തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
മികച്ച ജനപ്രീതി നേടി മുന്നേറുന്ന ‘കാട്ടാളൻ’ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ മലയാളം, തമിഴ്, കന്നഡ എന്നീ മൂന്ന് ഭാഷകളിൽ ലഭ്യമാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്നതാണ്:
‘കാട്ടാളൻ’ – അഭിനേതാക്കൾ: ആന്റണി (പെപ്പെ) വർഗീസ്, സുനിൽ, കബീർ ദുഹാൻ സിംഗ്, ദുഷാര വിജയൻ, പോൾ ജോർജ്, ഷെരീഫ് മുഹമ്മദ്, രവി ബസ്രൂർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

