ഇറാനെതിരെയുള്ള സൈനിക നടപടികളുടെ ഭാഗമായി പശ്ചിമേഷ്യൻ സമുദ്രത്തിൽ വിന്യസിച്ചിരുന്ന അമേരിക്കൻ വിമാനവാഹിനി പടക്കപ്പലായ യു എസ് എസ് ഏബ്രഹാം ലിങ്കൺ മാറ്റിസ്ഥാപിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ഇതിനുപകരം യു എസ് എസ് ജോർജ് വാഷിങ്ടൺ പടക്കപ്പൽ മേഖലയിൽ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കപ്പലിലെ ദീർഘകാലമായുള്ള വിന്യാസം കാരണം സൈനികർക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. കൂടാതെ, ഭക്ഷണവിതരണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും നേരിട്ട
പ്രതിസന്ധികൾ വിവിധ കോണുകളിൽ നിന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഏകദേശം 260 ദിവസത്തിലധികമായി ഇറാനെതിരെയുള്ള വിവിധ സൈനിക ദൗത്യങ്ങളുടെ ഭാഗമായി നിലയുറപ്പിച്ചിരിക്കുകയാണ് ഏബ്രഹാം ലിങ്കൺ പടക്കപ്പൽ.
ട്രംപിന്റെ രഹസ്യയാത്രയും ഇറാനിയൻ മാധ്യമങ്ങളുടെ പരിഹാസവും ഇതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രഹസ്യയാത്രയെക്കുറിച്ചുള്ള വാർത്തകൾ വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. തുർക്കി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ എയർഫോഴ്സ് വൺ വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിലേക്ക് ട്രംപ് മാറിയ സംഭവത്തിലാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും പരിഹാസവുമായി രംഗത്തെത്തിയത്.
ഇറാന്റെ സൈനിക ശക്തിയെ ഭയന്നാണ് ട്രംപ് രഹസ്യമായി വിമാനം മാറി യാത്രചെയ്തതെന്നായിരുന്നു ഇറാൻ സർക്കാർ ടെലിവിഷനിലെ അവതാരകന്റെ പരാമർശം. ഇത് അമേരിക്കൻ ഭരണകൂടത്തിന് വലിയ നാണക്കേടായി മാറിയെന്നും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും വിഷയത്തിൽ ട്രംപിനെതിരെ രൂക്ഷമായ വിമർശനവുമായി എത്തി. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള മീമുകളും ചിത്രങ്ങളും എംബസി പങ്കുവെച്ചു.
കാറ്ററിങ് ബോക്സിനുള്ളിൽ ഒളിച്ചിരിക്കുന്ന രീതിയിലുള്ള എ ഐ നിർമിത ചിത്രമാണ് എംബസി പുറത്തുവിട്ടത്. അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരുമെന്ന പരിഹാസ കുറിപ്പും ഇതിനൊപ്പം ചേർത്തിരുന്നു.
തുർക്കിയിലെ നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങുന്ന വഴി ഇറാന്റെ വധഭീഷണിയെ തുടർന്നാണ് ട്രംപ് സുരക്ഷാ മുൻകരുതലായി വിമാനം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്കാറ വിമാനത്താവളത്തിൽ എല്ലാവരുടെയും മുന്നിൽ വെച്ച് എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ പിന്നീട് രഹസ്യമായി പുറത്തിറക്കി കാറ്ററിങ് ട്രക്കിലേക്ക് മാറ്റിയതായും, തുടർന്ന് മറ്റൊരു സൈനിക വിമാനത്തിലാണ് അദ്ദേഹം ബ്രിട്ടനിലേക്ക് യാത്ര തിരിച്ചതെന്നുമാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

