പൊലീസിനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു.
കോതമംഗലം മജിസ്ട്രേറ്റാണ് ഇയാളെ റിമാൻഡ് ചെയ്തത്. കേസിന്റെ തുടർനടപടികളുടെ ഭാഗമായി കുട്ടമ്പുഴ പൊലീസ് തിങ്കളാഴ്ച പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ സമർപ്പിക്കും.
രാത്രി ഏഴണിയോടെയാണ് കുട്ടമ്പുഴ പൊലീസ് അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
കോതമംഗലം പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാളെ കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട
മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

