കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരെ നടന്ന പ്രതിഷേധത്തിലും കയ്യേറ്റ ശ്രമത്തിലും കേരളത്തിലെ മറ്റ് സർവകലാശാലാ വൈസ് ചാൻസലർമാർ ശക്തമായ ആശങ്കയും ഉത്കണ്ഠയും പ്രകടിപ്പിച്ചു. വി.സിക്കെതിരെയുണ്ടായ അതിക്രമം ഞെട്ടിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട് വി.സിമാരുടെ സംഘം സംയുക്ത പ്രസ്താവന പുറത്തിറക്കി.
പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി തടിച്ചുകൂടിയവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളായിരുന്നില്ലെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. വി.സിയെ ആക്രമിച്ച കുറ്റവാളികൾക്കെതിരെ ഇതുവരെയും കർശനമായ കേസുകൾ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചിട്ടില്ലാത്തത് ഗൗരവകരമാണ്.
സർവകലാശാലാ അക്കാദമിക അന്തരീക്ഷത്തെ തകർക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്തവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കണമെന്ന് സർക്കാരിനോടും ചാൻസിലറോടും ഇവർ ആവശ്യപ്പെട്ടു. സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ട
പ്രമുഖർ: ഡോ. മോഹനൻ കുന്നുമ്മൽ, ഡോ.
പി. രവീന്ദ്രൻ, ഡോ.
സജി ഗോപിനാഥ്, ഡോ. ഡി.
മാവൂത്ത്, ഡോ. ജുനൈദ് ബുഷ്രി, ഡോ.
കെ. കെ.
സാജു, ഡോ. വി.
പി. ജഗതിരാജ്, ഡോ.
എ. ബിജുകുമാർ, ഡോ.
ടി. സജിത റാണി, ഡോ.
കെ. എസ്.
അനിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

