ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം എഴുകുംവയലിൽ ഗൃഹനാഥനെയും ഭാര്യയെയും സ്വന്തം മകൻ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. എഴുകുംവയൽ പാറത്തറയിൽ ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ മകൻ അജീഷ് ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ഈ കൊടുംപാതകം അരങ്ങേറിയത്.
അച്ഛനെയും അമ്മയെയും പ്രതിയായ അജീഷ് തന്നെയാണ് കത്തിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. യുവാവ് ലഹരിക്ക് അടിമയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് പിന്നാലെ അജീഷ് തന്റെ സുഹൃത്തുക്കളിൽ ഒരാളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തുകയായിരുന്നു.
നാട്ടുകാർ എത്തുമ്പോൾ പ്രതിയായ അജീഷ് മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. മുൻപ് അജീഷ് ഒരു ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

