സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയവരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു. ആകെ 281 പേർക്കാണ് ഇത്തവണ മെഡൽ ലഭിച്ചിരിക്കുന്നത്.
പട്ടിക പ്രഖ്യാപിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തര വകുപ്പിന്റെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയത്.
സാധാരണയായി സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് പുരസ്കാര പട്ടിക പുറത്തുവിടാറുള്ളത്. എന്നാൽ ഇത്തവണ പ്രഖ്യാപനം അൽപ്പം വൈകിയാണ് പുറത്തുവന്നത്.
അതേസമയം, രാഷ്ട്രപതിയുടെ സൈനിക-പോലീസ് മെഡലുകളും പ്രഖ്യാപിച്ചു. രാജ്യത്ത് ആകെ 9 പേർക്ക് കീർത്തിചക്രയും 7 പേർക്ക് മരണാന്തര ബഹുമതിയും സമ്മാനിക്കും.
ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ധീരമായി ചെറുത്തുതോൽപ്പിച്ച മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

