പത്തനംതിട്ട ജില്ലയിൽ പൊലീസുകാർക്കെതിരായ ഭീഷണി പ്രസംഗത്തിൽ കേസെടുത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു രംഗത്തെത്തി.
തങ്ങൾ ഭയപ്പെടുന്നവരല്ലെന്നും അടിയന്തരാവസ്ഥക്കാലത്ത് താന്‍ 76 ദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് കെ.കരുണാകരന് ആയിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രിയെന്നും ഉദയഭാനു വ്യക്തമാക്കി.
കേസ് കാണിച്ച് ആരെയും വിരട്ടേണ്ടതില്ലെന്നും കാട്ടാമലയിലേത് രണ്ടുമുറി മാത്രമുള്ള ചെറിയ വീടുകളാണെന്നും അവിടെ കതകുകളും ജനലുകളും പോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള ഈ വീടുകളില്‍ അര്ജുന് ആയങ്കിയെ എങ്ങനെ ഒളിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
വീടുകളിലുണ്ടായിരുന്ന സ്ത്രീകളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും, ഇത് ചോദ്യം ചെയ്തതിനാണ് തങ്ങളുടെ പേരില്‍ പൊലീസ് കേസെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് പ്രതിഷേധിക്കാന്‍ എല്ലാവർക്കും അവകാശമുണ്ടെന്നും ഉദയഭാനു കൂട്ടിച്ചേർത്തു.
താൻ നടത്തിയ പ്രസ്താവനയിലെ വാക്കുകളില്‍ പൂർണ്ണമായി ഉറച്ചുനില്‍ക്കുന്നതായും കെ.പി. ഉദയഭാനു വ്യക്തമാക്കി.
പൊലീസുകാരുടെ വീട്ടിലും അമ്മയും സഹോദരിമാരും ഉണ്ടെന്നാണ് താൻ പറഞ്ഞത്. പാവപ്പെട്ടവരുടെ വീട്ടില്‍ കയറിയപ്പോള്‍ പൊലീസ് ഇതൊന്നും ചിന്തിച്ചില്ല.
മറിച്ച് ഒന്നും ചിന്തിപ്പിക്കരുത് എന്ന് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളത്. പൊലീസിന്റെ ന്യായമായ പ്രവര്‍ത്തനത്തെ തങ്ങള്‍ ഒരിക്കലും തടസപ്പെടുത്തുകയില്ല.
തന്റെ പ്രസ്താവന ഒട്ടും സ്ത്രീവിരുദ്ധമല്ല. എന്നാൽ പൊലീസുകാര്‍ സ്ത്രീകളുടെ വീട്ടില്‍ കയറി പരിശോധന നടത്തിയതിനെ ശക്തമായി വിമർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

