കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശിയായ തോമസ് എ.എം (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശിയായ ശ്രീത്തു പി.ഷാജി (30), പത്തനംതിട്ട
മാങ്കോട് സ്വദേശിയായ ശ്രീലക്ഷ്മി എസ് (29) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. പാലാരിവട്ടം ബൈപാസ് മേഖലയിൽ പെട്രോളിങ് നടത്തുന്നതിനിടയിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് ഉത്തരഭാഗത്തുള്ള ഒരു ലോഡ്ജിലെ ഒന്നാം നിലയിലുള്ള പന്ത്രണ്ടാം നമ്പർ മുറി വാടകയ്ക്കെടുത്ത് ഇവിടെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരിവ്യാപാരമെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. വൈകീട്ട് 5.50ഓടെയാണ് അന്വേഷണ സംഘം ലോഡ്ജ് മുറിയിലെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥർ വാതിലിൽ മുട്ടിയപ്പോൾ ശ്രീത്തുവും മുറിക്കുള്ളിൽ ശ്രീലക്ഷ്മിയുമാണ് വാതിൽ തുറന്നത്. തുടർന്ന് മുറിയിൽ നടത്തിയ പരിശോധനയിൽ ടെലിവിഷന് താഴെയുള്ള മേശപ്പുറത്തുനിന്നും ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഫ്യൂമിങ് ട്യൂബും, വിൽപ്പനയ്ക്കായി കരുതിയ നിലയിലുള്ള 10 ഒഴിഞ്ഞ സിപ് ലോക്ക് കവറുകളും കണ്ടെടുത്തു.
മുഖ്യപ്രതിയായ തോമസ് എംഡിഎംഎ വാങ്ങാനായി പുറത്തുപോയിരിക്കുകയാണെന്ന് ഇവർ പൊലീസിനോട് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം മുറിയിൽ തന്നെ തുടരുകയും, വൈകീട്ട് 6.20ഓടെ തിരിച്ചെത്തിയ തോമസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇയാളുടെ പക്കൽ നിന്നും 4.2397 ഗ്രാം എംഡിഎംഎയും, ശ്രീത്തുവിൽ നിന്ന് 0.4353 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപ്പനയ്ക്ക് ആവശ്യമായ ഒത്താശ ചെയ്തു നൽകിയെന്നാണ് ശ്രീലക്ഷ്മിക്കെതിരെയുള്ള കുറ്റം.
പ്രതികളിൽ നിന്നുമായി ആകെ 4.675 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. തുടർന്ന് നിയമപരമായ വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

