ശബരിമലയിലെ തീർത്ഥാടന ക്രമീകരണങ്ങളിലും ടെണ്ടർ നടപടികളിലും നിർണായക മാറ്റങ്ങൾ വരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. ഇന്നലെ ചേർന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ടെണ്ടര്‍ വ്യവസ്ഥകള്‍ പരിഷ്കരിക്കാൻ ഔദ്യോഗികമായി അനുമതിയായത്.
ഇതുവരെയുണ്ടായിരുന്ന വ്യവസ്ഥകളിലാണ് ബോർഡ് വലിയ തോതിലുള്ള അഴിച്ചുപണി നടത്തിയിരിക്കുന്നത്. ഇതുപ്രകാരം കരാറുകാര്‍ സാധനങ്ങള്‍ നേരിട്ട് സന്നിധാനത്ത് എത്തിക്കണമെന്ന മുൻപത്തെ വ്യവസ്ഥ പൂർണ്ണമായും ഒഴിവാക്കി.
പുതിയ മാറ്റമനുസരിച്ച് കരാറുകാര്‍ ആവശ്യസാധനങ്ങള്‍ പമ്പയില്‍ എത്തിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറേണ്ടതാണ്. ഇത്തരത്തിൽ പമ്പയിലെത്തിക്കുന്ന സാധനങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക സ്റ്റോറില്‍ സൂക്ഷിക്കും.
തുടർന്ന് കർശനമായ ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ബോര്‍ഡ് നേരിട്ട് ഇവ സന്നിധാനത്തേക്ക് എത്തിക്കുന്നതായിരിക്കും. കൃത്യമായ ഗുണനിലവാരമുള്ള സാധനങ്ങള്‍ മാത്രമായിരിക്കും ഇനി മുതൽ സന്നിധാനത്തേക്ക് കൊണ്ടുപോകുക എന്ന് ബോർഡ് വ്യക്തമാക്കി.
കൂടാതെ, പൂജാസാധനങ്ങള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി മാത്രം ദേവസ്വം ബോർഡ് പുതിയതായി രണ്ട് ട്രാക്ടറുകള്‍ കൂടി വാങ്ങും. ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് എത്തിയതായി കണ്ടെത്തിയ വിവാദ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ ഈ അടിയന്തര ടെണ്ടര്‍ പരിഷ്കരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

