നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുക്കാൻ ഉദാരമതികളുടെ കനിവുമൂലം ചികിത്സാസഹായം തേടുകയാണ് ഇടമറുക് സ്വദേശി രമ്യാമോൾ.
കണ്ണിന്റെ ഞരമ്പുകൾക്ക് സംഭവിക്കുന്ന തേയ്മാനമാണ് രമ്യയുടെ കാഴ്ചശക്തി ക്രമാനുഗതമായി കുറയാൻ കാരണം. പതിനെട്ടു വർഷം മുൻപ് സമാനമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇവരുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ അന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. എന്നാൽ, നിലവിൽ രണ്ടാമത്തെ കണ്ണിന്റെയും കാഴ്ചശക്തി കാര്യമായി കുറഞ്ഞുവരുന്ന അവസ്ഥയാണുള്ളത്.
ശസ്ത്രക്രിയയ്ക്ക് മാത്രം ഏകദേശം 65,000 രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ മറ്റ് യാത്രാ-ചികിത്സാ ചെലവുകൾ വേറെയും വരും.
മുൻപ് കൊറിയർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന രമ്യയ്ക്ക്, കാഴ്ചാപ്രശ്നം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ജോലിക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. ശസ്ത്രക്രിയ കഴിഞ്ഞാലും ഒരു വർഷത്തേക്ക് ജോലിക്ക് പോകാനാകില്ലെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
മാതാവിനൊപ്പം വാടകവീട്ടിലാണ് രമ്യയുടെ താമസം. അമ്മയുടെ ചെറിയ വരുമാനം മാത്രമാണ് നിലവിൽ ഈ കുടുംബത്തിന്റെ ആശ്രയം.
തുടർചികിത്സ ഉറപ്പാക്കാൻ സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് ഏക വഴി. സഹായിക്കാൻ താൽപ്പര്യമുള്ളവർ രമ്യയുടെ പേത്തിലുള്ള ബാങ്ക് അക്കൗണ്ട് വഴി ധനസഹായം എത്തിക്കേണ്ടതാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
[…]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

