കൊച്ചി: വടക്കൻ പറവൂരിൽ പൊതുപ്രവർത്തകയായ പി എസ് സുരമ്യയെ സുഹൃത്ത് ഷിബിൻ കൊലപ്പെടുത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമെന്ന് പൊലീസ്. പ്രശ്നങ്ങൾ സൗഹൃദപരമായി സംസാരിച്ചു തീർക്കാം എന്ന് വിശ്വസിപ്പിച്ചാണ് പിറവത്ത് നിന്ന് സുരമ്യയെ സ്വന്തം വാഹനത്തിൽ ഷിബിൻ വീട്ടിലെത്തിച്ചത്.
തുടർന്ന് വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷിബിൻ സുരമ്യയുടെ കഴുത്തിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതി ഷിബിൻ നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
കൊല ചെയ്യപ്പെട്ട സുരമ്യയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡിൽ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട സുരമ്യ.
കഴിഞ്ഞ ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. ഈ ബന്ധത്തിൽ നിന്ന് സുരമ്യ പൂർണ്ണമായും പിന്മാറാൻ തീരുമാനിച്ചതിലുള്ള കടുത്ത വിരോധമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി ഷിബിൻ പൊലീസിന് നൽകിയിട്ടുള്ള മൊഴി.
സംഭവദിവസം കൊടുങ്ങല്ലൂരിലേക്ക് പോകാനാണ് സുരമ്യ ആലുവയിലെ വീട്ടിൽ നിന്ന് യാത്ര തിരിച്ചത്. ഇതിനിടയിൽ ഷിബിൻ ആവശ്യപ്പെട്ടതനുസരിച്ച് അവർ പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു.
തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ വടക്കേക്കര മുറവൻ തുരുത്തിലുള്ള തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തി സംസാരിക്കുന്നതിനിടെയാണ് ഷിബിൻ പ്രകോപിതനായി കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

