സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് കൂടുതൽ ജനസൗഹൃദപരമായ മുഖം നൽകുന്നതിന്റെ ഭാഗമായുള്ള മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പൊതുജനങ്ങൾക്കും പരാതിക്കാർക്കും യാതൊരുവിധ ആശങ്കകളുമില്ലാതെയും ആത്മവിശ്വാസത്തോടെയും കടന്നുവരാൻ സാധിക്കുന്ന പ്രധാന സേവന കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റിയെടുക്കുക എന്നതാണ് ഈ നൂതന പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വെച്ച് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. ജനകീയവും സുതാര്യവുമായ പൊലീസിംഗ് സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

