ലണ്ടൻ: യുകെയിലുണ്ടായ ട്രെയിൻ അപകടത്തിൽ പതിനൊന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഈസ്റ്റ് സസക്സിലെ ലൂയിസ് റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച വൈകിട്ടാണ് ഈ ദാരുണമായ സംഭമുണ്ടായത്. ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽനിന്ന് ഈസ്റ്റബേണിലേക്ക് സർവീസ് നടത്തുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
ഈ ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റി മാറിയത്. സംഭവസമയം ഏകദേശം 150-ഓളം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
അപകട നിമിഷത്തെക്കുറിച്ച് ഒരു യാത്രക്കാരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ട്രെയിൻ വേഗത കൂട്ടിയപ്പോൾ വലിയരീതിയിൽ കുലുക്കം അനുഭവപ്പെട്ടതായും തുടർന്നാണ് ട്രെയിൻ തെന്നിനീങ്ങുന്നത് പോലെ തോന്നിയതെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു.
സാധനങ്ങളെല്ലാം തെറിച്ചുപോയി. കോച്ച് വശത്തേക്ക് മറിഞ്ഞ് സമീപത്തെ വയലിലേക്ക് പതിച്ചു.
ഇതിനുപിന്നാലെ കോച്ചിനുള്ളിൽ പുകയും പൊടിയും നിറഞ്ഞതായും യാത്രക്കാർ പറഞ്ഞു.” അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഫയർ ഫോഴ്സും മറ്റ് എമർജൻസി സർവീസുകളും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവത്തെ തുടർന്ന് യുകെ റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

