നീണ്ട നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിർണായക വഴിത്തിരിവായി വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചു.
അടൂർ പ്രകാശ് എം.പി ആണ് ഈ സുപ്രധാന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയ കാര്യം എം.പിയുടെ ഓഫീസിനെ അറിയിച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിലാണ് പദ്ധതിക്ക് അനുമതി നൽകാൻ തീരുമാനമായത്. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് എത്രയും പെട്ടെന്ന് പരിസ്ഥിതി അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി കേന്ദ്ര പരിസ്ഥിതി മന്ത്റിക്ക് നേരിട്ട് കത്ത് നൽകുകയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
വിഴിഞ്ഞത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിൽ നിർണായകമായ ഈ പദ്ധതിയുടെ ഔദ്യോഗിക യാഥാർത്ഥ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഈ അനുമതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

