മലയാള സിനിമാലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് – വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഖലീഫ’. ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിന്റെ സെൻസറിങ് നടപടികൾ ഔദ്യോഗികമായി പൂർത്തിയായിട്ടുണ്ട്. സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഏഴ് മാസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനോടൊപ്പം തന്നെ അണിയറപ്രവർത്തകർ റിലീസ് തീയതിയും പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപിച്ച തീയതിയിൽ തന്നെ സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച ഖലീഫ, കൃത്യസമയത്ത് തന്നെ ഷൂട്ടിംഗ് പൂർത്തീകരിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞാലും പലപ്പോഴും റിലീസ് തീയതികൾ മാറ്റിവെക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.
എന്നാൽ, കൃത്യതയോടെയാണ് ഖലീഫയുടെ അണിയറപ്രവർത്തകർ പ്രവർത്തിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്. ചിത്രത്തിന്റെ ട്രെയ്ലർ ഉടൻ തന്നെ പുറത്തുവരുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.
സംവിധായകൻ വൈശാഖ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. പ്രമുഖ തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.
മാമ്പറയ്ക്കൽ ആമിർ അലി എന്ന കേന്ദ്ര കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കൂടാതെ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി സൂപ്പർതാരം മോഹൻലാലും അതിഥി വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജേക്സ് ബിജോയിയുടെ സംഗീത സംവിധാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടിക്കഴിഞ്ഞു.
ചിത്രത്തിന്റെ സാങ്കേതിക അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

