കൊച്ചി നഗരത്തിൽ ഭൂമി സംബന്ധമായ ആവശ്യത്തിനായി പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി ഹെറിറ്റസ് ആണ് വിജിലൻസിന്റെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ഇദ്ദേഹത്തോടൊപ്പം സഹായികളും അറസ്റ്റിലായിട്ടുണ്ട്. റവന്യു രേഖകളിൽ ‘നിലം’ എന്ന് രേഖപ്പെടുത്തിയിരുന്ന ഭൂമി വിൽപനയുമായി ബന്ധപ്പെട്ട
നടപടികൾക്കിടയിലാണ് ഉദ്യോഗസ്ഥർ അഴിമതിക്ക് കളമൊരുക്കിയത്. വർഷങ്ങളായി പുരയിടമായി ഉപയോഗിക്കുകയും കൃത്യമായി കരം ഒടുക്കുകയും ചെയ്തിരുന്ന ഭൂമിയാണിത്.
എന്നാൽ രേഖകളിൽ ഇത് നിലമായി തുടരുന്ന സാഹചര്യം മുതലെടുത്ത് ഉദ്യോഗസ്ഥരുടെ ഏജന്റുമാർ വ്യാജ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. നിയമാനുസൃതമായ ഔദ്യോഗിക നടപടികൾ സ്വീകരിക്കുന്നതിന് പകരം, പരാതിക്കാരുമായി നേരിട്ട് സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് തുടക്കത്തിൽ തന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് തഹസിൽദാരും സംഘവും വിജിലൻസിന്റെ വലയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

