ആലപ്പുഴ പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബിബിഎ വിദ്യാർത്ഥി ദാരുണമായി മരിച്ചു. ഹരിപ്പാട് പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ മത്തായി കുര്യൻന്റെ മകൻ ആൽവിൻ (20) ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
ഇന്ന് രാവിലെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവം ഉണ്ടായത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു മരിച്ച ആൽവിൻ.
ബുധനാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം ബൈക്കിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. പാലക്കാടുള്ള സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം ഹരിപ്പാട്ടേക്ക് വരുന്നതിനിടെയാണ് ഈ ദുരന്തം ഉണ്ടായത്.
യാത്രയ്ക്കിടയിൽ മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ആൽവിന്റെ ബൈക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൽവിൻ സംഭവ സ്ഥലത്തു തന്നെ മരണത്തിന് കീഴടങ്ങി.
ഇതു വഴിയെത്തിയ മത്സ്യത്തൊഴിലാളികൾ ചേർന്നാണ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അമ്മ: മിനി മാത്യു.
സഹോദരി: അഞ്ജു (ദുബൈ).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

