പനമരത്ത് റോഡ് മുറിച്ചുകടക്കവെ ഇരുചക്ര വാഹനം ഇടിച്ചു ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലിരിക്കെ അന്തരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടംമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി.
ദിനൂപ (31) ആണ് മരണപ്പെട്ടത്. കരിമ്പുമ്മലിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരിയായിരുന്നു ദിനൂപ.
ബുധനാഴ്ച വൈകിട്ട് 6.15 ഓടെ പനമരം കരിമ്പുമ്മലിലെ ഷോറൂമിന് മുന്നിൽ ബസിൽ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഗുരുതര പരുക്കുകളോടെ ചികിത്സയിൽ തുടരവെ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

