ചിങ്ങം പിറന്ന ശേഷം തിരുവോണത്തിലേക്ക് അധികം ദിവസങ്ങൾ ഇല്ലാത്തതിനാൽ ഇക്കുറി കർക്കടകം അവസാനിക്കും മുൻപ് തന്നെ ഓണസദ്യകൾക്ക് തുടക്കമാവുകയാണ്. വീടുകളിൽ സദ്യ ഒരുക്കുന്നതിനുള്ള അസൗകര്യങ്ങൾ കാരണം നിരവധി കുടുംബങ്ങളാണ് ബോക്സ് ഓണസദ്യ ബുക്കിങ്ങിനെ ആശ്രയിക്കുന്നത്.
പാചക വാതകത്തിന്റെയും പച്ചക്കറികളുടെയും വില വർധിച്ചതുമൂലം ഇത്തവണത്തെ ഓണസദ്യയ്ക്ക് ഇലയൊന്നിന് 30% നിരക്കു വർധനയുണ്ട്. ഒരു പായസം മാത്രമുള്ള സദ്യയ്ക്ക് കഴിഞ്ഞ വർഷം 200 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇക്കൊല്ലം 220 രൂപയാണ് ഈടാക്കുന്നത്.
കേരളമാകെ കേറ്ററിങുകാരുടെ ശരാശരി സദ്യ നിരക്ക് 200 മുതൽ 300 രൂപ വരെയാണ്. എന്നാൽ സ്റ്റാർ ഹോട്ടലുകളിൽ ഇത് 600 മുതൽ 700 രൂപയോ അതിൽ കൂടുതലോ വരാം.
അഞ്ച് പേർക്കുള്ള ബോക്സ് സദ്യയ്ക്ക് ശരാശരി 1700 മുതൽ 2000 രൂപ വരെയാണ് നിരക്ക്. ഏഴ് പേർക്ക് കഴിക്കാവുന്ന രീതിയിൽ 7 പപ്പടവും 7 ബോളിയും 3 പായസവുമടങ്ങുന്ന സദ്യയ്ക്ക് ഒരു പ്രമുഖ കേറ്ററിങ് കമ്പനിയുടെ നിരക്ക് 3339 രൂപയാണ്.
കറികൾ നിറയ്ക്കാനുള്ള പാത്രങ്ങൾക്ക് മാത്രം 1350 രൂപയോളം ചെലവുണ്ട്. ഡിജിറ്റലായി പണം അടച്ച് സ്ക്രീൻ ഷോട്ട് അയയ്ക്കുകയും, ലഭിക്കുന്ന രസീത് ഫോണിൽ കാണിക്കുകയും ചെയ്യുന്ന രീതിയാണ് ബോക്സ് സദ്യയ്ക്കുള്ളത്.
മുൻവർഷങ്ങളിൽ 500 മുതൽ 600 ബോക്സ് ബുക്കിങ് ലഭിച്ചിരുന്നിടത്ത് ഇത്തവണ 1000 ബോക്സുകൾ വരെ ബുക്കിങ് വരുന്നുണ്ട്. നഗരങ്ങളിലെ വിവിധ ഓഫിസുകളിൽ ഓണാഘോഷവും സദ്യയും സജീവമായതോടെ കേറ്ററിങ് ഏജൻസികളിലേക്ക് ബുക്കിങ്ങുകൾ കുന്നുകൂടുകയാണ്.
ഇൻഫോപാർക്ക്, ടെക്നോപാർക്ക് പോലുള്ള ഐ.ടി പാർക്കുകളിലേക്ക് സദ്യ എത്തിക്കുന്നതിന് 1000 രൂപ ട്രാൻസ്പോർട്ട് ചാർജ് ഈടാക്കുന്നുണ്ട്. വിവാഹങ്ങൾക്കുള്ള ഓർഡറുകൾ മാസങ്ങൾക്ക് മുൻപ് തന്നെ ലഭിക്കും.
1000 പേർക്കുള്ള സദ്യയ്ക്ക് നിലവിലെ നിരക്ക് അനുസരിച്ച് ശരാശരി 2 ലക്ഷം മുതൽ 2.7 ലക്ഷം രൂപ വരെ ചെലവ് വരാം. കേരളത്തിലാകെ ചെറുതും വലുതുമായി നിരവധി കേറ്ററിങ് ഏജൻസികളാണ് ഉള്ളത്.
മികച്ച നിലവാരമുള്ളവ മാത്രം ഏകദേശം 3000-ത്തോളം വരും. ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷനിൽ 4600 അംഗങ്ങളാണ് ഉള്ളത്.
ഓണക്കാലത്ത് സദ്യയ്ക്കൊപ്പം ചിക്കനും മീനും ആവശ്യപ്പെടുന്ന വിഭാഗങ്ങളും കേരളത്തിലുണ്ട്. മസാലക്കറികൾക്ക് പകരം ചിക്കൻ കറിയോ, കുടമ്പുളിയിട്ട് വച്ച മീൻകറിയും മീൻ പൊരിച്ചതും ആവശ്യപ്പെടുന്നവരുണ്ട്.
ഇത്തരം ആവശ്യങ്ങൾക്ക് അനുസരിച്ച് നിരക്കിൽ വ്യത്യാസം വരുമെന്ന് കേറ്ററിങ് ഏജൻസികൾ വ്യക്തമാക്കുന്നു. തിരുവോണം കഴിഞ്ഞാൽ പിന്നെ നോൺ-വെജ് വിഭവങ്ങൾക്കാണ് കൂടുതൽ പ്രിയം.
വീടുകളിൽ അഞ്ചോ ஆறോ പേർക്ക് കഴിക്കാവുന്ന ചിക്കൻ ബിരിയാണിയ്ക്ക് 850 മുതൽ 1100 രൂപ വരെയാണ് വില. മട്ടൻ ബിരിയാണി ഒരു കിലോയ്ക്ക് ശരാശരി 1400 മുതൽ 1600 രൂപ വരെയാണ് നിരക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

