കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി എൻസിപിയുടെ എ.കെ. ശശീന്ദ്രൻ വിഭാഗവും കോൺഗ്രസ് എസും ലയന ചർച്ചകളിലേക്ക് കടന്നു.
ലയന നടപടികൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇരു പാർട്ടികളുടെയും നേതൃത്വം ചർച്ചകൾ നടത്തി സംയുക്തമായി ഭരണഘടനയുടെ കരട് രൂപീകരിച്ചു കഴിഞ്ഞു. യൂണിറ്റുകളെ സജീവമാക്കാനും യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുമാണ് പുതിയ രാഷ്ട്രീയ കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് മുൻ മന്ത്രി എ.കെ.
ശശീന്ദ്രൻ വ്യക്തമാക്കി. ഈ ആശയത്തെ അടിത്തറയാക്കി ഒരു പുതിയ രാഷ്ട്രീയ സംവിധാനം രൂപീകരിക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് എസുമായി ഇതിനോടകം തന്നെ ധാരണയിലെത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
“വാക്കിലും നോക്കിലും നടപ്പിലും ആശയത്തിലും എല്ലാം പുതുമ അനുഭവിക്കുന്ന” ഒരു പ്രസ്ഥാനമായിരിക്കും ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

