സംസ്ഥാനത്ത് പ്രമുഖ ഘടകകക്ഷി നേതാക്കൾക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവികൾ അനുവദിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകും. ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നടക്കാനാണ് സാധ്യതയേറെയുള്ളത്.
എം.കെ. മുനീർ (മുസ്ലിം ലീഗ്), പി.ജെ.
ജോസഫ് (കേരള കോൺഗ്രസ്), ജി. ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), മാണി സി.
കാപ്പൻ എംഎൽഎ എന്നിവരെയാണ് ഇത്തരത്തിൽ കാബിനറ്റ് പദവികളിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്. മുന്നണിയിലെ പ്രമുഖ കക്ഷികളിലെ മുതിർന്ന നേതാക്കൾ എന്ന നിലയിൽ മുനീറിനും ജോസഫിനും പദവി ലഭിക്കുന്നത് ഏതാണ്ടുറപ്പായിട്ടുണ്ട്.
മുസ്ലിം ലീഗിനായി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ പദവിയാണ് പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഘടകകക്ഷികളിലെ സീനിയോറിറ്റി പരിഗണിക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് ജോസഫിനെയാണെന്നാണ് കേരള കോൺഗ്രസിന്റെ ഉറച്ച നിലപാട്.
ഭരണപരിഷ്കാര കമ്മിഷൻ പദവി ലീഗിന് അനുവദിക്കുകയാണെങ്കിൽ, കാർഷികം അല്ലെങ്കിൽ വയോജനക്ഷേമം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രമുഖ കമ്മിഷൻ പദവികളിലൊന്നിലേക്ക് ജോസഫിനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും.
നോർക്ക വൈസ് ചെയർമാൻ പദവിയാണ് മാണി സി. കാപ്പൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ കാബിനറ്റ് റാങ്കോടുകൂടി ഈ പദവി നൽകണമെന്നാണ് അദ്ദേഹത്തിന്റെ വാദം. രണ്ടര വർഷത്തിന് ശേഷം അനൂപ് ജേക്കബിന് പകരമായി തന്നെ മന്ത്രിയാക്കാൻ യുഡിഎഫിൽ ധാരണയുണ്ടെന്നാണ് കാപ്പൻ അവകാശപ്പെടുന്നത്.
എന്നാൽ അനൂപ് ജേക്കബ് ഈ വാദത്തെ പൂർണ്ണമായും തള്ളിക്കളയുകയാണ്. എന്തായാലും കാപ്പന് കാബിനറ്റ് പദവി നൽകുന്നതിനോട് കേരള കോൺഗ്രസിന് അനുകൂലമായ നിലപാടാണുള്ളത്.
പാലായിൽ ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയ കാപ്പൻ ഈ പദവിക്ക് തികച്ചും അർഹനാണെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കണമെന്നാണ് ദേവരാജൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഔദ്യോഗിക തീരുമാനമെടുക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി ബന്ധപ്പെട്ട
ഘടകകക്ഷി നേതാക്കളുമായി ചർച്ചകൾ നടത്തു. മന്ത്രിസഭയുടെ സമ്പൂർണ്ണ അംഗീകാരത്തോടെയായിരിക്കും അന്തിമ പ്രഖ്യാപനം പുറത്തുവരിക.
മുൻ സർക്കാരിന്റെ ഭരണകാലത്ത് രണ്ട് പേർക്കാണ് ഇത്തരത്തിൽ കാബിനറ്റ് പദവികൾ നൽകിയിരുന്നത്. ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ച കെ.വി.
തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ.എം. ഏബ്രഹാം എന്നിവർക്കായിരുന്നു അന്ന് ആ പദവി ലഭിച്ചത്.
എന്നാൽ സിപിഎം നേതാവ് പി. ശ്രീരാമകൃഷ്ണനെ നോർക്ക റസിഡന്റ് വൈസ് ചെയർമാനായി നിയമിച്ചെങ്കിലും അദ്ദേഹത്തിന് കാബിനറ്റ് റാങ്ക് പദവി നൽകിയിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

