കൊച്ചി: പ്രായപൂർത്തിയാകാത്ത പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ അലക്സ് ചാക്കോ (42) ആണ് പിടിയിലായത്.
കുട്ടിയുടെ മാതാവ് കുടുംബവീട്ടിൽ നിന്നും മാറി പ്രതിയായ അലക്സിനൊപ്പം താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം കുട്ടിയും പിതാവും താമസിക്കുന്ന വസതിയിലേക്ക് ഇവർ എത്തിയപ്പോൾ അലക്സും ഒപ്പമുണ്ടായിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന പരാതി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിനുമുമ്പ് ഹൈബി ഈഡൻ എംപിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറിയ കേസിലും അലക്സ് ചാക്കോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

