തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പതിമൂന്നാം ദിവസവും ഫലം കണ്ടില്ല. മോശം കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും മൂലം തെരച്ചിൽ ദുഷ്കരമായി തുടരുകയാണ്.
മുതലപ്പൊഴിയിൽ കാണാതായ ഷിജിൻ വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി നാവികസേനയുടെ INS കൽപേനി കപ്പൽ രണ്ട് ദിവസമായി മുതലപ്പൊഴിയിൽ നങ്കൂരമിട്ടാണ് തെരച്ചിൽ നടത്തിയത്. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം സോണാർ പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
അതുപോലെ നീണ്ടകരയിൽ കാണാതായ ഗൗതമിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഇന്ന് ആകാശ നിരീക്ഷണവും തെരച്ചിലും നടത്തി. ഇതുകൂടാതെ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ഇന്നു പുലർച്ചെ തന്നെ കടലിൽ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭ്യമായില്ല.
ശക്തമായ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇതുവരെയും നിരാശ മാത്രമാണ് ഫലം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

