ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശനെ പാർട്ടി സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തു.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ ഓഫീസ് മുറിയിൽ ഈ മാസം മൂന്നിനാണ് രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങി വൈശാഖിനു നൽകിയിരുന്നതായി രതീശൻ അവസാനമായി എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പണം വാങ്ങി വൈശാഖ് വഞ്ചിച്ചതാണ് മരണ കാരണമെന്നും കുറിപ്പിൽ പരാമർശമുണ്ട്.
പണം നൽകിയ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാത്തതിനെ തുടർന്ന് രതീശന്റെമേൽ കടുത്ത സമ്മർദം ചെലുത്തിയിരുന്നു. വൈശാഖ് ജോലി നൽകാതെ കബളിപ്പിച്ചതിനാലാണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്.
തിരുവനന്തപുരത്തു നിന്നാണ് എറണാകുളം സ്വദേശിയായ വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ആത്മഹത്യ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
എന്നാൽ, പണം നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾ പരാതിയുമായി മുന്നോട്ട് വന്നാൽ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

