കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ സ്കൂൾ മുറ്റത്ത് വേറിട്ട അനുഭവമായി രണ്ടാം ക്ലാസുകാരന്റെ ആടിവേടനായുള്ള വരവ്.
ഓലാട്ട് ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് കുഞ്ഞു തെയ്യത്തിന്റെ പ്രകടനത്തിന് സാക്ഷ്യം വഹിച്ചത്. പ്രയാൺ പ്രശാന്ത് എന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കർക്കടക മാസത്തിലെ ആധികളും വ്യാധികളും അകറ്റി പുതിയ കാലത്തെ വരവേൽക്കുന്നതിനായുള്ള കർക്കിടകോത്തി തെയ്യമായി വിദ്യാലയത്തിൽ എത്തിയത്.
സ്കൂളിന് സമീപമുള്ള വീടുകളിൽ അനുഗ്രഹം ചൊരിയുന്നതിനായി പോകുന്നതിനിടയിലാണ് പ്രയാണിന് താൻ പഠിക്കുന്ന വിദ്യാലയത്തിന്റെ അങ്കണത്തിലും പ്രകടനം നടത്താൻ അവസരം ലഭിച്ചത്. ചെണ്ടമേളത്തിന്റെ താളത്തിനൊപ്പം കൈയിലെ മണി കിലുക്കിക്കൊണ്ട് കുഞ്ഞു തെയ്യം നിറഞ്ഞാടിയപ്പോൾ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരേപോലെ വിസ്മയത്തോടെയാണ് നോക്കിനിന്നത്.
എല്ലാവർക്കും അനുഗ്രഹം നൽകിയ ശേഷം മടങ്ങിയ കുഞ്ഞുദൈവം, തുടർന്ന് അച്ഛൻ പ്രശാന്ത് പഠിച്ച കൊടക്കാട് കേളപ്പജി മെമ്മൊറിയൽ ഹൈസ്ക്കൂളിന്റെ അങ്കണത്തിലും എത്തി പ്രകടനം കാഴ്ചവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

