മാധ്യമപ്രവർത്തകൻ കെ. എം.
ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ നിർണായക നടപടി.
അപകടത്തിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ഭാഗങ്ങളും ഹെൽമെറ്റും കോടതിയിൽ തിരിച്ചറിഞ്ഞു. കേസിലെ പന്ത്രണ്ടാം സാക്ഷിയായ ഓട്ടോ ഡ്രൈവർ സജീറാണ് തൊണ്ടിമുതലുകൾ തിരിച്ചറിഞ്ഞത്.
സംഭവം നടക്കുമ്പോൾ താൻ സ്ഥലത്ത് ഇല്ലായിരുന്നെന്നും അപകടത്തിന് തൊട്ടുപിന്നാലെയാണ് അവിടെ എത്തിയതെന്നും സാക്ഷി കോടതിക്ക് മൊഴി നൽകി. അതിനാൽത്തന്നെ വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം എങ്ങനെ സംഭവിച്ചുവെന്നോ തനിക്ക് നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 12 സാക്ഷികളെയുമാണ് ഈ കേസിൽ കോടതി വിസ്തരിച്ചിട്ടുള്ളത്. അതിനിടെ, അപകടസമയത്ത് വാഹനമോടിച്ചിരുന്ന ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട
വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് കോടതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

