കേരള സര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ പരീക്ഷാ മൂല്യനിര്‍ണയ പ്രക്രിയയില്‍ വലിയ തോതിലുള്ള അപാകതകള്‍ കണ്ടെത്തിയതായി വിദ്യാര്‍ഥികളുടെ ആക്ഷേപം. ഒന്നാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഗുരുതരമായ വീഴ്ചകള്‍ പുറത്തുവന്നത്.
പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച 231 വിദ്യാര്‍ഥികളില്‍ 180 പേരുടെയും മാര്‍ക്ക് വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 63 വിദ്യാര്‍ഥികള്‍ക്ക് പത്തിലധികം മാര്‍ക്കാണ് പുതുതായി ലഭിച്ചത്. കൂടാതെ, ആദ്യ ഫലപ്രഖ്യാപനത്തില്‍ പരാജയപ്പെട്ട
49 പേര് പുനര്‍മൂല്യനിര്‍ണയത്തിലൂടെ വിജയം കൈവരിക്കുകയും ചെയ്തു. അതേസമയം, പുനര്‍മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പായി സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നതിനെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
സര്‍വകലാശാലാ തലത്തില്‍ ഉത്തരക്കടലാസുകള്‍ കാണാതാകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേരത്തെയും ഗുരുതര പരാതികള്‍ ഉയര്‍ന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

