അയോധ്യ രാമക്ഷേത്രത്തിന്റെ ഭരണനിർവഹണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി മുഴുവൻ സമയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ (സിഇഒ) നിയമിക്കാൻ നടപടികൾ അന്തിമഘട്ടത്തിലേക്ക്. ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവന ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചുവെന്ന അഴിമതി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ട്രസ്റ്റിന്റെ ഈ നിർണായക നീക്കം.
തസ്തികയിലേക്ക് അപേക്ഷിച്ച 5,200 പേരിൽ നിന്ന് തെരഞ്ഞെടുത്ത 18 പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് പുതിയ സിഇഒയെ കണ്ടെത്തുന്നത്. ഉന്നതതല സമിതി അഭിമുഖം നടത്തുന്നു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ളവരും ഉൾപ്പെടുന്ന 18 അംഗ സംഘം തിങ്കളാഴ്ച രാത്രിയോടെ അയോധ്യയിലെത്തി.
ചൊവ്വാഴ്ച, ബുധനാഴ്ച ദിവസങ്ങളിലായി രാമക്ഷേത്ര സമുച്ചയത്തിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്. മുൻ ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ട.
ലഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ഷിർദ്ദി സായിബാബ ട്രസ്റ്റ് മുൻ ചെയർമാനും ശാസ്ത്രജ്ഞനുമായ സുരേഷ് ഹവാരെ എന്നിവരടങ്ങിയ സമിതിയാണ് അപേക്ഷകരെ നിരീക്ഷിക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഈ സമിതി തയാറാക്കുന്ന 3 പേരുടെ അന്തിമ പട്ടികയിൽ നിന്നാകും ട്രസ്റ്റ് സിഇഒയെ നിശ്ചയിക്കുക. കർശന നിബന്ധനകൾ രാമക്ഷേത്രത്തിന്റെ ഭരണ കാര്യങ്ങളുടെ സമ്പൂർണ മേൽനോട്ട
ചുമതല സിഇഒയ്ക്കായിരിക്കും. തസ്തികയിലേക്ക് പരിഗണിക്കുന്നവർക്കായി കർശന നിബന്ധനകളാണ് മുൻപോട്ടുവെച്ചിട്ടുള്ളത്:
* പ്രായപരിധി 50 നും 70 നും ഇടയിലായിരിക്കണം.
* ഹൈന്ദവ ആചാരങ്ങൾ കർശനമായി പിന്തുടരുന്ന ആളായിരിക്കണം.
* പൂർണ സസ്യാഹാരിയും മദ്യപിക്കാത്ത ആളുമായിരിക്കണം.
ജനറൽ സെക്രട്ടറി സ്ഥാനത്ത് കൃഷ്ണ മോഹൻ തുടർന്നേക്കും അതേസമയം, ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്ന കാര്യത്തിൽ ധാരണയിലെത്താൻ സാധിച്ചിട്ടില്ല. അതിനാൽ നിലവിലെ താൽക്കാലിക ജനറൽ സെക്രട്ടറി കൃഷ്ണ മോഹൻ പദവിയിൽ തുടർന്നേക്കുമെന്നാണ് സൂചന.
സംഭാവന തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് ചമ്പത് റായ് രാജിവച്ച ഒഴിവിലാണ് ആർഎസ്എസ് നേതാവും റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ കൃഷ്ണ മോഹന് താൽക്കാലിക ചുമതല നൽകിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

