സംവിധായകനായി ഏറെ ശ്രദ്ധ നേടിയ ലോകേഷ് കനകരാജ് ആദ്യമായി നായകനായി വേഷമിട്ട പുതിയ ചിത്രം ഡിസി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.
അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വാമിഖ ഗബ്ബിയാണ് നായികയായി എത്തിയത്. പ്രേഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് ശേഷം ബോക്സ് ഓഫീസിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സാക്നിൽക് റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 30.65 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
കൂടാതെ ആഗോളതലത്തിൽ 43.90 കോടിയുടെ കളക്ഷനും ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. ഓഗസ്റ്റ് 7 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ചിത്രത്തിൽ ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും സ്ക്രീനിൽ എത്തിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാநிதி മാരൻ നിർമ്മിച്ച ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
2 മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ മൊത്തത്തിലുള്ള ദൈർഘ്യം. സഞ്ജന കൃഷ്ണമൂർത്തിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് വലിയ രീതിയിലുള്ള പിന്തുണയാണ് നൽകുന്നത്. വയലൻസിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ നിരവധി വൈകാരിക നിമിഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻപ്ലേ അരുൺ രഞ്ജൻ, സംഭാഷണം അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം മുകേഷ് ജി, ചിത്രസംയോജനം ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ ഹരീഷ് അരുൺ എം, കലസംവിധാനം കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ പെരുമാൾ ശെൽവം, ചമയം വിനോദ് സുകുമാരൻ, സ്റ്റിൽസ് അമീർ, ശബ്ദലേഖനം സിങ്ക് സിനിമാസ്, ഓഡിയോഗ്രഫി വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ് വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വൽ ഇഫക്ട്സ് പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ ഡി രമേശ് കുച്ചിരായർ, കെടിഎസ് സ്വാമിനാഥൻ എന്നിവരാണ്. പിആർഒ ശബരിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

