കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-532 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമർഹമായ ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയികൾക്ക് സ്വന്തമാക്കാം.
വെറും 50 രൂപ മാത്രമാണ് ഈ ടിക്കറ്റിന്റെ വില. നറുക്കെടുപ്പിന്റെ ഔദ്യോഗിക ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്നതാണ്.
സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. എന്നാൽ 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കേണ്ടതുണ്ട്.
വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഫലം പരിശോധിച്ച് ഔദ്യോഗികമായി ഉറപ്പുവരുത്തേണ്ടതും, നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

