മലയാളികളുടെ പ്രിയപ്പെട്ട ഓണസദ്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് ശർക്കര വരട്ടി.
വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ:
* നേന്ത്രക്കായ – 2 എണ്ണം
* ശർക്കര – 2 വലുത്
* ചുക്ക് പൊടി – അര ടീസ്പൂൺ
* ഏലക്കായ – 3 എണ്ണം
* അരിപ്പൊടി – 1 ടീസ്പൂൺ
* ജീരകം പൊടിച്ചത് – അര സ്പൂൺ
* എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം നേന്ത്രക്കായയുടെ തൊലി കളഞ്ഞ് നീളത്തിൽ രണ്ടായി കീറി 1/2 സെ.മീ കനത്തിൽ മുറിച്ചു വയ്ക്കുക.
ശേഷം ഈ കഷ്ണങ്ങൾ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക. അതിനുശേഷം ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് തിളയ്ക്കാൻ വയ്ക്കുക.
എണ്ണ തിളച്ചു കഴിയുമ്പോൾ നേന്ത്രക്കായ കഷ്ണങ്ങൾ ചെറുതീയിൽ വറുത്തുകോരുക. വറുത്തത് കോരിയെടുത്ത് ചൂട് മാറാൻ വയ്ക്കണം.
മറ്റൊരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. നന്നായി ഉരുകി കഴിഞ്ഞാൽ, തൊട്ട് നോക്കി നൂൽ പരുവമായോ എന്ന് ഉറപ്പ് വരുത്തുക.
ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളക്കുക. ഇതിനുശേഷം തീ അണച്ച് രണ്ട് മിനുട്ട് നേരം വയ്ക്കണം.
ഇതിലേക്ക് ജീരകപ്പൊടി, ഏലയ്ക്ക പൊടി, ചുക്കു പൊടി എന്നിവ ചേർക്കുക. അവസാനം അരിപ്പൊടിയും വിതറുക.
ശർക്കര വരട്ടി തണുത്ത് കഴിഞ്ഞാൽ നല്ല ക്രിസ്പിയായി മാറുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

