അസം-അരുണാചൽ പ്രദേശ് അതിർത്തി പ്രദേശത്ത് ഉണ്ടായ സംഘർഷത്തിനിടെ അരുണാചൽ ഭാഗത്തുനിന്ന് അജ്ഞാതരുടെ വെടിവയ്പ്പ്. സംഭവത്തിൽ 18 അസം സ്വദേശികൾക്ക് പരുക്കേറ്റിട്ടുണ്ട്.
ഇതിൽ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. അതിർത്തിയിലെ സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിലുള്ള ചർച്ചകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
അസമിന്റെ അധീനതയിലുള്ള ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് സേനയ്ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കർശന നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “അസം പോലീസ് കൂടുതൽ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ ശാന്തമാക്കേണ്ടതുണ്ട്. അതേസമയം, ഒരു സാഹചര്യത്തിലും അസമിന്റെ ഒരു ഇഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്ന് അസം പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്,”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

