തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ടും 500 മീറ്റർ ‘L’ ആകൃതിയിലുള്ള ഫിഷറി ബെർത്തും ഉൾപ്പെടുന്നതാണ് ഈ പുതിയ പദ്ധതി. ഹാർബർ നിർമാണത്തോടൊപ്പം ഡ്രഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി തുടങ്ങിയ വിവിധ അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കും.
മത്സ്യത്തൊഴിലാളികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ സുരക്ഷിതമായി ബോട്ടുകൾ അടുപ്പിക്കാനും, മീൻ കയറ്റി ഇറക്കാനുമുള്ള സൗകര്യങ്ങൾ ഇതിലൂടെ ഉറപ്പാക്കും. CWPRS പഠനത്തിന്റെ കൃത്യമായ അടിസ്ഥാനത്തിലാണ് വിഴിഞ്ഞത്ത് പുതിയ ഹാർബർ നിർമിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

