സംസ്ഥാനത്ത് ശാസ്ത്രീയ കൂൺകൃഷിയിൽ മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ച സച്ചിൻ പൈക്ക് മികച്ച കൂൺകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ സച്ചിൻ പൈ, ബളാൽ പഞ്ചായത്തിലെ എടത്തോട് പ്രദേശത്താണ് ഹൈടെക് രീതിയിൽ കൂൺകൃഷി വ്യാപിപ്പിച്ചിരിക്കുന്നത്.
അഗ്രികൾചറൽ എന്റമോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഇരുപത്താറുകാരനായ ഈ യുവസംരംഭകൻ, തന്റെ ന്യൂട്രിബഡ്സ് മഷ്റൂം ഫാം എന്ന സ്ഥാപനത്തിലൂടെ കേരളത്തിന്റെ കാർഷിക മേഖലയിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 2021-ൽ ആണ് അദ്ദേഹം കൂൺകൃഷി മേഖലയിലേക്ക് ചുവടുവെക്കുന്നത്.
വിവിധയിനം കൂണുകളിൽ തുടർച്ചയായ പരീക്ഷണങ്ങൾ നടത്തിയ ശേഷം, വീട്ടിൽ ആരംഭിച്ച ചെറിയ യൂണിറ്റിൽ നിന്നും ഉൽപാദനം പിന്നീട് വാണിജ്യാടിസ്ഥാനത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. നിലവിൽ ഈ ഹൈടെക് ഫാമിൽ നിന്നും വർഷം തോറും ഏകദേശം 30 മെട്രിക് ടൺ കൂൺ ഉൽപാദിപ്പിക്കുന്നുണ്ട്.
ഇതിലൂടെ പ്രതിവർഷം 50 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. ചിങ്ങം ഒന്നിന് എറണാകുളത്ത് വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് കൃഷിമന്ത്രി പുരസ്കാരം സമ്മാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

