കാലടി ∙ കർക്കടക വാവ് പ്രമാണിച്ച് ഓഗസ്റ്റ് 11ന് കാലടി പാലത്തിൽ ഗതാഗത തടസ്സമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മറ്റ് സാധാരണ ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് പാലത്തിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ സമയങ്ങളിൽ അങ്കമാലി, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നും എംസി റോഡ് വഴി സഞ്ചരിക്കേണ്ട വലിയ വാഹനങ്ങൾ ആലുവ വഴി തിരിഞ്ഞു പോകേണ്ടതാണ്.
അതേസമയം, ചെറിയ വാഹനങ്ങൾക്ക് മാത്തൂർ, മലയാറ്റൂർ–കോടനാട് പാലം, കൂവപ്പടി വല്ലം എന്നീ വഴികൾ ഉപയോഗപ്പെടുത്താവുന്നതാണ്. പെരുമ്പാവൂർ ഭാഗത്തു നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കായി പ്രത്യേക യാത്രാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പെരുമ്പാവൂർ–കാലടി റോഡിൽ വല്ലത്തു നിന്നും തിരിഞ്ഞ് വല്ലംകടവ്–പാറപ്പുറം പാലം, കാഞ്ഞൂർ വഴി വിമാനത്താവളത്തിലെത്താം. മടക്കയാത്രയ്ക്കും ഇതേ വഴി തന്നെ ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

