കൊച്ചി: കോതമംഗലത്ത് യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തങ്കളം ജവഹർ കോളനി കരോട്ട് പുത്തൻപുര വീട്ടിൽ മുഹമ്മദ് മുനീർ (സെബാട്ടി – 32) ആണ് കോതമംഗലം പൊലീസ് സ്റ്റേഷൻ സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കോതമംഗലത്ത് വെച്ച് യുവാവിന് നേരെ ആക്രമണമുണ്ടായത്. ഈ കേസിൽ ഉൾപ്പെട്ട
മറ്റ് രണ്ട് പ്രതികളെ പൊലീസ് നേരത്തെ തന്നെ നിയമത്തിന് മുന്നിൽ എത്തിച്ചിരുന്നു. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് കോതമംഗലം അങ്ങാടിക്കര ഭാഗത്തുനിന്ന് പ്രതി പിടിയിലായത്.
അറസ്റ്റ് ചെയ്യുന്ന വേളയിൽ ഇയാളുടെ പക്കൽ നിന്നും 0.29 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ, പെരുമ്പാവൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ട്.
സബ് ഇൻസ്പെക്ടർ എൽദോ പോൾ നേതൃത്വം നൽകിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

