തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കോവളം തീരത്ത് വലിയ തോതിൽ കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യങ്ങൾ കരയ്ക്കടിയുന്നു. കഴിഞ്ഞ ദിവസമാണ് കോവളം തീരത്തെ പ്രശസ്തമായ ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകളിൽ വയലറ്റ് നിറത്തിലുള്ള ഇത്തരം മത്സ്യങ്ങൾ കൂട്ടത്തോടെ എത്തിയത്.
നാട്ടുകാർ ‘ഓണച്ചൊറി’ എന്ന് വിളിക്കുന്ന ഈ ഇനം സാധാരണയായി ഓണക്കാലത്തോ അതിനുശേഷമോ ആണ് തീരത്തേക്ക് എത്താറുള്ളതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. എന്നാൽ, നിലവിൽ കരയ്ക്കടിഞ്ഞിട്ടുള്ള വയലറ്റ് നിറത്തിലുള്ള ഈ ജെല്ലി മത്സ്യങ്ങൾ മനുഷ്യർക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നവയല്ലെന്ന് അധികൃതർ അറിയിച്ചു.
എങ്കിലും, ജെല്ലി മത്സ്യങ്ങൾക്കൊപ്പം മറ്റ് ചില ചെറിയ മത്സ്യങ്ങളും ചത്ത് കരയ്ക്കടിയുന്നുണ്ടെന്ന് ബീറ്റിൽ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തെ തുടർന്ന് തീരത്ത് ആവശ്യമായ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

