അതീവ ഭീതി പരത്തി വീശിയടിക്കുന്ന ഡോൾഫിൻ ചുഴലിക്കാറ്റ് ജപ്പാനും കടന്ന് ചൈനയുടെ ഭാഗങ്ങളിലേക്ക് അടുക്കുകയാണ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി തായ്വാനിലെ രണ്ട് വിമാനത്താവളങ്ങൾ 1,300 വിമാന സർവീസുകളാണ് ഇതിനോടകം റദ്ദാക്കിയത്.
ഇതിനുപുറമെ, ഷാങ്ഹായിലെ ഹോങ്ക്വിയാവോ, പുഡോങ് വിമാനത്താവളങ്ങൾ തങ്ങളുടെ 60 ശതമാനത്തോളം സർവീസുകളും വെട്ടിച്ചുരുക്കി. കാറ്റിന്റെ സ്വാധീനഫലമായി വടക്കന് തായ്വാനിൽ മഴ അതിശക്തമായി തുടരുകയാണ്.
തലസ്ഥാനമായ തായ്പേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ദുരന്തസാധ്യത കണക്കിലെടുത്ത് തായ്ഷോ നഗരത്തിൽ നിന്ന് 3,90,0000 പേരെയും ഷാങ്ഹായിൽ നിന്ന് മൂന്ന് ലക്ഷം ജനങ്ങളെയും അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കൂടാതെ, ഫെറികളുടെയും ക്രൂയിസ് കപ്പലുകളുടെയും സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചതായി ഷെജിയാങ് പ്രവിശ്യാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലാണ് ഡോൾഫിൻ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരത്തോടെ ഇത് സെജിയാങ് പ്രവിശ്യയിലും ഫുജിയാൻ പ്രവിശ്യയുടെ വടക്കൻ പ്രദേശങ്ങളിലും ആഞ്ഞടിക്കുമെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ ചൈനയുടെ വിവിധ ഭാഗങ്ങളിൽ 200 മുതൽ 400 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രദേശത്ത് കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വലിയ സാധ്യതയുള്ളതിനാൽ സെജിയാങ്ങിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജപ്പാനിലെ ഒക്കിനാവ ദ്വീപിലാണ് ഡോൾഫിൻ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത്.
ഇവിടെ 44,000-ത്തിലധികം കെട്ടിടങ്ങൾക്ക് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിച്ചു. കൂടാതെ അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ജൂലൈ 27ന് പസഫിക് സമുദ്രത്തിലാണ് ഈ ചുഴലിക്കാറ്റ് രൂപംകൊണ്ടത്. മണിക്കൂറിൽ 216 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള അതിശക്തമായ ഒരു സൂപ്പർ ടൈഫൂൺ ആണിത്.
ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും അടുത്തിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

