തിരുവനന്തപുരം ജില്ലയിലെ വെള്ളറട പൊലീസ് സ്റ്റേഷന് സമീപത്തെ വ്യാപാര സമുച്ചയത്തിൽ നിന്ന് ഇലക്ട്രിക് സാമഗ്രികൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
ആറാലുംമൂട് സ്വദേശിയായ അജയൻ (36) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പുതുതായി നിർമാണം പൂർത്തിയായി വരുന്ന കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഇലക്ട്രിക് വയറുകളും അനുബന്ധ ഉപകരണങ്ങളുമാണ് നഷ്ടപ്പെട്ടത്. കെട്ടിട
ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവദിവസം അജയനോടൊപ്പം മറ്റ് രണ്ട് പേരുടെ സാന്നിധ്യവും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നെങ്കിലും, ഇവർക്ക് കവർച്ചയുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ പൊലീസ് പിന്നീട് ഇവരെ വിട്ടയച്ചു. കെട്ടിടത്തിലെ ഇലക്ട്രിക് വയറുകളും മറ്റ് സാമഗ്രികളും അറുത്തുമാറ്റിയ നിലയിലായിരുന്നു.
ഇതിലൂടെ ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പൊലീസ് വ്യക്തമാക്കി. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

