ബാങ്കിംഗ് മേഖലയിൽ പുതിയ ചരിത്രമെഴുതി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മൊത്തം നിക്ഷേപങ്ങൾ 60 ട്രില്യൻ (ലക്ഷം കോടി) രൂപയും വായ്പകൾ 50 ട്രില്യൻ രൂപയും കടന്നതോടെ, മൊത്തം ബിസിനസ് 100 ട്രില്യൻ രൂപ കവിയുന്ന ഇന്ത്യയിലെ ആദ്യ ബാങ്കെന്ന നേട്ടമാണ് എസ്ബിഐ സ്വന്തമാക്കിയത്.
നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാംപാദത്തിൽ ബാങ്കിന്റെ സംയോജിത ലാഭം 13.73% വർധിച്ച് 24,113 കോടി രൂപയിലെത്തി. വാർഷികാടിസ്ഥാനത്തിലുള്ള അറ്റാദായം 10.23% ഉയർന്ന് 21,121.22 കോടി രൂപയായും രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം 2025 ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 19,160.44 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ വായ്പ വളർച്ച 14-15 ശതമാനമാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയർമാൻ സി.എസ്.
ഷെട്ടി വ്യക്തമാക്കി. ജൂൺ പാദത്തിൽ ആകെ വായ്പകളിൽ 18.63% വർധനവുണ്ടായതോടെ, ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) ഏകദേശം 15% ഉയർന്ന് 46,992 കോടി രൂപയായി വർധിച്ചു.
അതേസമയം, പ്രാദേശിക അറ്റ പലിശ മാർജിൻ (എൻഐഎം) 3 ശതമാനമായി കുറയുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

