ജപ്പാനിലെ പ്രശസ്തമായ ആനിമേ, മംഗ ഉത്പന്നങ്ങൾ ഓൺലൈനായി കോടിക്കണക്കിന് രൂപയ്ക്ക് ബുക്ക് ചെയ്ത ശേഷം പണം നൽകാതെ വഞ്ചിച്ച കേസിൽ യുവതിയെ പോലീസ് പിടികൂടി. ജപ്പാനിലെ പ്രമുഖ മംഗ പ്രസാധകരായ ഷൂയിഷയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെയായിരുന്നു വൻതോതിലുള്ള തട്ടിപ്പ് നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മായു യോഷിദ എന്ന 32-കാരിയാണ് അറസ്റ്റിലായത്. 258 കോടിയുടെ വ്യാജ ഓർഡറുകൾ
അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൾ പ്രകാരം ഏകദേശം 4.3 ബില്യൺ ജാപ്പനീസ് യെൻ അഥവാ ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 258 കോടി രൂപ വിലമതിക്കുന്ന 2,100-ലധികം ഓർഡറുകളാണ് പ്രതി നൽകിയത്.
സ്വന്തം വിലാസത്തിനു പുറമേ വിവിധ വ്യാജ പേരുകളിലായി 238 അക്കൗണ്ടുകൾ നിർമ്മിച്ചാണ് ഇവർ ഇത്രയധികം ഉത്പന്നങ്ങൾ ഓർഡർ ചെയ്തത്. ലോകമെമ്പാടുമുള്ള ആരാധകരുള്ള ‘വൺ പീസ്’, ‘നറൂട്ടോ’ തുടങ്ങിയ പ്രശസ്തമായ ആനിമേ പരമ്പരകളുടെ മെർച്ചൻഡൈസുകളാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടത്.
കമ്പനിക്ക് 45 ലക്ഷം രൂപയുടെ നഷ്ടം
സാധനങ്ങൾ ബുക്ക് ചെയ്യുന്ന വേളയിൽ ക്യാഷ് ഓൺ ഡെലിവറി (COD) രീതിയാണ് ഇവർ തിരഞ്ഞെടുത്തത്. എന്നാൽ സാധനങ്ങളുമായി ഡെലിവറി ജീവനക്കാർ വീടുകളിൽ എത്തുമ്പോൾ താൻ ഇത്തരം ഓർഡറുകൾ നടത്തിയിട്ടില്ലെന്ന് വാദിച്ച് ഇവർ ഇവ തിരിച്ചയക്കുകയായിരുന്നു.
ചില സാധനങ്ങൾ ഡെലിവറിക്ക് മുൻപ് തന്നെ ഇവർ റദ്ദാക്കുകയും ചെയ്തു. ഇത്തരത്തിൽ 2,100-ലധികം ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളാണ് മായു റദ്ദാക്കിയത്.
ഉത്പന്നങ്ങൾ മാറിമാറി അയച്ചും തിരിച്ചെടുത്തും വന്നതുവഴി പോസ്റ്റിംഗ്, ഷിപ്പിംഗ്, പാക്കിംഗ് തുടങ്ങിയ ഇനങ്ങളിൽ മാത്രം ഷൂയിഷ കമ്പനിക്ക് ഏകദേശം 7.5 മില്യൺ യെൻ അതായത് 45 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. മാനസിക സമ്മർദ്ദമെന്ന് മൊഴി
പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മേളിച്ച പ്രതി, തനിക്ക് ആനിമേ, മംഗകളോടുള്ള കടുത്ത ഭ്രമവും ജീവിതത്തിലുണ്ടായ അമിത മാനസിക സമ്മർദ്ദവുമാണ് ഇത്തരത്തിലുള്ള വിചിത്രമായ പ്രവൃത്തിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കി.
ഓൺലൈൻ വഴി സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ തനിക്ക് വലിയ മാനസിക സംതൃപ്തിയും ആശ്വാസവും ലഭിച്ചിരുന്നു എന്നാണ് മായു പോലീസിന് നൽകിയ മൊഴി. 2023 ഒക്ടോബർ മാസത്തിലാണ് ഇത്തരത്തിലുള്ള വ്യാജ ഓർഡറുകളും തുടർച്ചയായ റദ്ദാക്കലുകളും ഇവർ ആരംഭിച്ചത്.
തുടർച്ചയായ ഓർഡർ റദ്ദാക്കലുകൾ കമ്പനിയുടെ സാദ്ര്ത്തിക ഭദ്രതയെ ബാധിച്ചതോടെ ഷൂയിഷ അധികൃതർ ആന്തരിക അന്വേഷണം ആരംഭിച്ചു. വിവിധ അക്കൗണ്ടുകളിൽ നിന്ന് വരുന്ന വലിയ ഓർഡറുകളുടെയെല്ലാം ലക്ഷ്യസ്ഥാനം ഒരാളിലേക്ക് തന്നെയാണ് എത്തുന്നതെന്ന് കണ്ടെത്തിയതോടെ കമ്പനി ഔദ്യോഗികമായി പോലീസിൽ പരാതി നൽകുകയായിരുന്നു.
കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയ പോലീസ് ഈ മാസം 4-ാം തീയതിയാണ് മായു യോഷിദയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

