നൂറുകണക്കിന് യാത്രക്കാർ നിത്യേന ആശ്രയിക്കുന്ന പ്രധാന യാത്രാകേന്ദ്രങ്ങളിലൊന്നായ കോട്ടയം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഈ മഴക്കാലത്തും യാത്രക്കാർക്ക് വലിയ ദുരിതമായി തുടരുകയാണ്. സ്റ്റേഷനിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്തിന് 4 ലിഫ്റ്റ് അനുവദിച്ചിട്ടുണ്ടെന്ന ഔദ്യോഗിക വിവരം പുറത്തുവന്നിട്ടുണ്ട്.
കെ.ഫ്രാൻസിസ് ജോർജ് എംപി കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ നിർണായക ചർച്ചയിലാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതിയ ലിഫ്റ്റുകൾ സ്ഥാപിക്കാൻ തീരുമാനമായത്. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്റ്റേഷനുകൾക്കായി അനുവദിച്ച ആകെ 20 ലിഫ്റ്റുകളിൽ നിന്നാണ് കോട്ടയം സ്റ്റേഷനുവേണ്ടിയുള്ളവയും വകയിരുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

