ശക്തമായ മഴയെ തുടർന്നുണ്ടായ മടവീഴ്ചയിൽ കനത്ത കൃഷിനാശം നേരിട്ട കുട്ടനാട്ടിലെയും ആലപ്പുഴയുടെ വിവിധ പ്രദേശങ്ങളിലും കൃഷിമന്ത്രി ടി.സിദ്ദിഖ് സന്ദർശനം നടത്തി.
ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പോരൂക്കര സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും മടവീഴ്ച ബാധിച്ച പൊങ്ങമ്പ്ര പാടശേഖരവും ഉന്നതതല സംഘം പരിശോധിച്ചു. കൃഷിമന്ത്രിക്കൊപ്പം ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം.
ലിജു, കെ.സി. വേണുഗോപാൽ എം.പി., റെജി ചെറിയാൻ എം.എൽ.എ., ജില്ലാ കളക്ടർ ഷാജി വി.
നായർ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്ദർശന സംഘത്തിലുണ്ടായിരുന്നു. തുടർന്ന് ക്യാമ്പുകളിൽ കഴിയുന്ന കർഷകരുമായി സംഘം കൂടിക്കാഴ്ച നടത്തി ദുരിതങ്ങൾ ചോദിച്ചറിഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ മഴക്കെടുതിയിൽ വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. അടിക്കടിയുണ്ടാകുന്ന മടവീഴ്ചയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് കർഷകർ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
കർഷകരുടെ പരാതികൾ പൂർണ്ണമായും കേട്ടറിഞ്ഞ ശേഷം, സർക്കാരിന്റെ ഭാഗത്തുനിന്നും ആശ്വാസകരമായ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് മന്ത്രിമാർ മടങ്ങിയത്. തുടർന്ന് ബോട്ടിൽ സഞ്ചരിച്ചാണ് കൃഷിമന്ത്രി ടി.സിദ്ദിഖ് മടവീഴ്ചയുണ്ടായ മറ്റ് പ്രദേശങ്ങൾ വിലയിരുത്തിയത്.
പുളിങ്കുന്ന് പഞ്ചായത്തിലെ വടക്കേകരി മാടതാനികരി പാടശേഖരം, തെക്കേമതി കായൽ പാടം, തെക്കെ മണപ്പിള്ളി പാടശേഖരം എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു. ഈ പ്രദേശങ്ങളിൽ മാത്രം 400 ഏക്കറോളം കൃഷിയാണ് നശിച്ചത്.
45 ദിവസം പ്രായമായ നെൽച്ചെടികളാണ് നശിച്ചതെന്നും കർഷകരുടെ അധ്വാനമാണ് പാഴായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നഷ്ടം സംഭവിച്ച കർഷകരെ സർക്കാർ ചേർത്തുപിടിക്കുമെന്നും, കർഷകരുടെ കണ്ണീർ കാണാതിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൃഷി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുട്ടനാട്ടിലെ കർഷകരെ സഹായിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബണ്ട്, ട്രാക്ടർ റോഡ് എന്നിവയുടെ പുനഃക്രമീകരണം, വെള്ളം ഒഴുക്കിക്കളഞ്ഞ് പാടശേഖരം വൃത്തിയാക്കാനുള്ള പമ്പ് സെറ്റ് വൈദ്യുതി തുടങ്ങിയ വിവിധ വിഷയങ്ങളിൽ വകുപ്പുതല ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കൃഷിനാശം നേരിട്ട കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ബാങ്ക് പ്രതിനിധികളുടെ യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി അറിയിച്ചു.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ, ധനകാര്യ വകുപ്പുകളുടെ സഹകരണത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്. സഹകരണ വകുപ്പ് മന്ത്രി എം.
ലിജുവും യോഗത്തിൽ സംബന്ധിക്കും. കേരള ബാങ്ക്, നബാർഡ്, ഷെഡ്യൂൾഡ് ബാങ്കുകൾ, സംസ്ഥാന കാർഷിക സഹകരണ ബാങ്കുകൾ എന്നിവയുടെ പ്രതിനിധികളും ധനകാര്യ-സഹകരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

